മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ലെ​ഗ​സി ടീ​മു​ക​ളു​ടെ ക​ലാ​ശ​പ്പോ​ര്. ‌എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​ൽ ലീ​ഗ് ക്രി​ക്ക​റ്റി​ലെ പു​തു​ക്ക​ക്കാ​രാ​യ യു​പി വാ​രി​യേ​ഴ്സി​നെ 72 റ​ൺ​സി​ന് ത​ക​ർ​ത്ത മും​ബൈ ഇ​ന്ത്യ​ൻ​സ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സു​മാ‌‌‌​യു​ള്ള ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന് ശംഖൊലി മുഴക്കി.

72* റ​ൺ​സു​മാ​യി ത​ക​ർ​ത്ത​ടി​ച്ച നാ​റ്റ് സ്കി​വ​റി​ന്‍റെ ക​രു​ത്തി​ൽ ‌യു​പി​ക്ക് മു​മ്പി​ൽ 183 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​മാ​ണ് മുംബൈ ഉ​യ​ർ​ത്തി​യ​ത്. ഫൈ​ന​ലി​ലേ​ക്ക് ബാ​റ്റ് വീ​ശാ​മെ​ന്ന് ക​രു​തി റ​ൺ​ചേ​സി​നി​റ​ങ്ങി​യ യു​പി​യു​ടെ ഇ​ന്നിം​ഗ്സ് 110 റ​ൺ​സി​ന് അ​വ​സാ​നി​ച്ചു.

സ്കോ​ർ:
മും​ബൈ ഇ​ന്ത്യ​ൻ​സ് 182/4(20)
യു​പി വാ​രി​യേ​ഴ്സ് 110/10(17.4)


നാ​ലോ​വ​റി​ൽ 15 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ഹാട്രിക്ക് അടക്കം നാ​ല് വി​ക്ക​റ്റ് നേ​ടി​യ ഇ​സി വോം​ഗ് ആ​ണ് യു​പി​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ച​ത്. സൈ​ഖ ഇ​സ്ഹാ​ഖ് ര​ണ്ടും സ്കി​വ​ർ, ഹെ​യ്‌​ലി മാ​ത്യൂ​സ്, ജെ. ​കാ​ലി​ത എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

യു​പി നി​ര​യി​ൽ കി​ര​ൺ നാ​ഗ്‌​വി​രെ(43) മാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ന്ന​ത്. ആ​റ് യു​പി ബാ​റ്റ​ർ​മാ​ർ ഒ​റ്റ​യ​ക്ക സ്കോ​റി​നാ​ണ് പു​റ​ത്താ​യ​ത്. അ​ലീ​സ ഹീ​ലി(11), ശ്വേ​ത സെ​ഹ്റാ​വ​ത്ത്(1), ഗ്രേ​സ് ഹാ​രി​സ്(14) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി​യ​തോ​ടെ 56/4 എ​ന്ന നി​ല​യി​ൽ പ​ത​റി​യ യു​പി​ക്ക് പി​ന്നീ​ട് പി​ടി​ച്ചു​ക​യ​റാ​ൻ സാ​ധി​ച്ചി​ല്ല.

നേ​ര​ത്തെ, ഒ​മ്പ​ത് ഫോ​റു​ക​ളും ര​ണ്ട് സി​ക്സും നേ​ടി​യ സ്കി​വ​ർ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് മും​ബൈ​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. 29 റ​ൺ​സ് നേ​ടി​യ അ​മേ​ലി​യ കെ​ർ ആ​ണ് ടീ​മി​ന്‍റെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ സ്കോ​റി​നു​ട​മ. യു​പി​ക്കാ​യി സോ​ഫി എ​ക്ല​സ്റ്റോ​ൺ ര​ണ്ടും പ​ർ​ശ​വി ചോ​പ്ര, അ​ഞ്ജ​ലി സ​ർ​വാ​ണി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.