സിസോദിയയുടെ ജാമ്യാപേക്ഷയിൽ വിധി മാർച്ച് 31 ന്
Friday, March 24, 2023 6:45 PM IST
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ മാർച്ച് 31ന് വിധി. ഡൽഹി റോസ് അവന്യൂ കോടതിയാണ് വിധി പുറപ്പെടുവിക്കുന്നത്. ഈ മാസം 31 വൈകുന്നേരം നാലിന് വിധി പറയുമെന്ന് പ്രത്യേക കോടതി ജഡ്ജി എം.കെ. നാഗ്പാൽ പറഞ്ഞു.
സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യാപേക്ഷയിലാണ് ഉത്തരവ് വരുന്നത്. ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഈ കോടതി ശനിയാഴ്ച പരിഗണിക്കും. നിലവിൽ സിസോദിയ ജുഡീഷൽ കസ്റ്റഡിയിലാണ്. ഏപ്രിൽ മൂന്നു വരെയാണ് കസ്റ്റഡി കാലാവധി.