"രാഹുലിനോട് മമത'; ജനാധിപത്യത്തിന്റെ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി
Friday, March 24, 2023 6:41 PM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതിനു പിന്നാലെ പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഇന്ന് നാം ജനാധിപത്യത്തിന്റെ അധഃപതനത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നും അവർ പറഞ്ഞു.
പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് മമത പ്രതികരിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള നേതാക്കളെ ബിജെപി മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നു. പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നും മമത ബാനർജി ചൂണ്ടിക്കാട്ടി.
സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്.