ബെ​യ്ജിം​ഗ്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന പാ​ക്കി​സ്ഥാ​ന് രാ​ജ്യാ​ന്ത​ര നാ​ണ്യ നി​ധി(​ഐ​എം​എ​ഫ്) സ​ഹാ​യം ല​ഭ്യ​മാ​കാ​ൻ ര​ണ്ട് ബി​ല്യ​ൺ ഡോ​ള​ർ റോ​ളോ​വ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ച് ചൈ​ന.

വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ വ​ൻ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന പാ​ക്കി​സ്ഥാ​ന് ഐ​എം​എ​ഫി​ൽ നി​ന്ന് 1.1 ബി​ല്യ​ൺ ഡോ​ള​ർ ധ​ന​സ​ഹാ​യം ല​ഭി​ക്കാ​നാ​യി ആ​ണ് ചൈ​ന റോ​ളോ​വ​ർ ഫ​ണ്ട് കൈ​മാ​റി​യ​ത്. ഈ ​തു​ക വാ​യ്പ എ​ന്ന ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ പാ​ക്കി​സ്ഥാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ സു​ര​ക്ഷി​ത നി​ക്ഷേ​പ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ഒ​രു വ​ർ​ഷം കാ​ലാ​വ​ധി നി​ശ്ച​യി​ച്ചാ​ണ് ചൈ​ന ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

പു​തി​യ സ​ഹാ​യ​ത്തോ​ടെ, റോ​ളോ​വ​ർ ഫ​ണ്ടി​ലെ ചൈ​ന​യു​ടെ ആ​കെ "നി​ക്ഷേ​പം' നാ​ല് ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്നു.