രാഹുലിനെതിരായത് സ്വാഭാവിക നടപടി, ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് അനുരാഗ് ഠാക്കൂർ
Friday, March 24, 2023 5:15 PM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയത് സ്വാഭാവിക നടപടിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. ഗാന്ധി കുടുംബത്തിന് മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാഭാവിക നടപടിയാണ് ലോക്സഭ സെക്രട്ടറിയേറ്റ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിനും നിയമത്തിനും മുകളിലാണ് താനെന്നാണ് രാഹുൽ കരുതുന്നതെന്നും എന്നാൽ എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും അദ്ദേഹം പറഞ്ഞു.
മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ രാഹുലിനെ സുറത്ത് കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കയത്.