മുഖ്യമന്ത്രി ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു
Friday, March 24, 2023 5:12 PM IST
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു സന്ദര്‍ശനം.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന് എന്നിവരും ഒപ്പമുണ്ടായിരുന്നു. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
കേരളത്തിന്റെ ഉയര്‍ന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളം സന്ദര്‍ശിക്കുന്നതിന് ഉപരാഷ്ട്രപതിയെ മുഖ്യമന്ത്രി ക്ഷണിച്ചു. ഉപരാഷ്ടപതിയെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി തെയ്യത്തിന്റെ ഒറ്റത്തടി ശില്പവും സമ്മാനമായി നല്കി. ഇരുവരും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് പിരിഞ്ഞത്.