ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ 56-ാമ​ത് ക​ള​ക്ട​റാ​യി ഹ​രി​ത വി. ​കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു. ക​ള​ക്ട​റെ എ​ഡി​എം എ​സ്.​സ​ന്തോ​ഷ് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ശ സി. ​എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. തൃ​ശൂ​ര്‍ ക​ള​ക്ട​റാ​യി​രി​ക്കെ​യാ​ണ് മാ​റ്റം ല​ഭി​ച്ച് ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന​ത്.

2013 ഐ​എ​എ​സ് ബാ​ച്ചു​കാ​രി​യാ​ണ് ഹ​രി​ത വി. ​കു​മാ​ര്‍. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​നി​യാ​യ ഹ​രി​ത 2012 ല്‍ ​ഐ​എ​എ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യി​രു​ന്നു.