അരിക്കൊമ്പന് ദൗത്യം; ഭാവി തീരുമാനിക്കാന്‍ വെള്ളിയാഴ്ച യോഗംചേരും
Friday, March 24, 2023 10:07 AM IST
കോട്ടയം: അരിക്കൊമ്പന് ദൗത്യത്തിന്റെ ഭാവി തീരുമാനിക്കാന്‍ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയത്ത് യോഗംചേരും. യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഹൈക്കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചാകും പ്രധാന ചര്‍ച്ച.
തിരുവനന്തപുരത്തെയും തൃശൂരിലെയും മൃഗസംരക്ഷണ സംഘടനകള്‍ നല്കിയ ഹര്‍ജിയില്‍ 29 വരെ അരിക്കൊന്പന് ദൗത്യം നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓണ്‍ലൈനിലൂടെ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഞായറാഴ്ച അരികൊന്പനെ മയക്കുവെടിവയ്ക്കുന്നതിനുള്ള തയാറെടുപ്പുകളുമായി വനംവകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അതുവരെ ആനയെ നിരീക്ഷിക്കണം. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയണമെന്നും ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.