ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ കോ​ട​തി വി​ധിയെക്കുറിച്ച് ച​ര്‍​ച്ച ചെ​യ്യാ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു. രാ​വി​ലെ 10ന് ​പാ​ര്‍​ല​മെ​ന്‍റി​ലാ​ണ് യോ​ഗം ചേ​രു​ക.

രാ​ഹു​ലി​നെ​തി​രാ​യ നീ​ക്ക​ത്തി​ല്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ കൂ​ടെ നി​ര്‍​ത്താ​നാ​ണ് കോ​ണ്‍​ഗ്ര​സ് നീ​ക്കം. ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി​ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ആം​ആ​ദ്മി, ബി​ആ​ര്‍​എ​സ് അ​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

യോ​ഗ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍​നി​ന്ന് വി​ജ​യ് ചൗ​ക്കി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തും. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഷേ​ഷം പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ രാ​ഷ്ട്ര​പ​തി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.