ഗജാനൻ കിരിത്കറെ പാർലമെന്ററി പാർട്ടി നേതാവാക്കി ഷിൻഡെ പക്ഷം
Friday, March 24, 2023 1:49 AM IST
ന്യൂഡൽഹി: മുതിർന്ന നേതാവ് സഞ്ജയ് റൗത്തിനെ നീക്കി ഗജാനൻ കിരിത്കറെ പാർലമെന്ററി പാർട്ടി നേതാവാക്കി ഷിൻഡെ പക്ഷം. കിരിത്കറെ നേതാവാക്കിയതായി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനും ഏക്നാഥ് ഷിൻഡെ നല്കിയ കത്തിൽ അറിയിച്ചു.
ശിവസേനയ്ക്ക് 18 ലോക്സഭാംഗങ്ങളും മൂന്നു രാജ്യസഭാംഗങ്ങളുമുണ്ട്. ലോക്സഭാംഗങ്ങളിൽ 14 പേർ ഷിൻഡെ പക്ഷത്താണ്. മൂന്നു രാജ്യസഭാംഗങ്ങളും ഉദ്ധവ് താക്കറെ പക്ഷത്താണ്.