സ്വർണക്കടത്ത്; ഡൽഹി വിമാനത്താവളത്തിലെ രണ്ട് തൊഴിലാളികൾ പിടിയിൽ
Thursday, March 23, 2023 8:07 PM IST
ന്യൂഡൽഹി: രാജ്യാന്തര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രികരും രണ്ട് തൊഴിലാളികളും പിടിയിൽ.
വിമാനത്താവളത്തിലെ നിർമാണപ്രവർത്തികളുടെ കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരനായ മുഹമ്മദ് നസീർ, റിയാദിൽ നിന്നെത്തിയ വിമാനത്തിലെ യാത്രികരായ മുഹമ്മദ് കാസിം, മുഹമ്മദ് ഇനായത്ത് എന്നിവരെയാണ് സിഐഎസ്എഫ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 100 ഗ്രാം ഭാരമുള്ള നാല് സ്വർണ ബിസ്ക്കറ്റുകൾ കണ്ടെത്തി.
അറസ്റ്റിലായവരെ പോലീസിന് കൈമാറിയെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.