കോഴിക്കോട്ട് റഷ്യൻ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു
Thursday, March 23, 2023 7:41 PM IST
കോഴിക്കോട്: കൂരാച്ചുണ്ടിൽ മലയാളിയായ ആൺസുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്ന റഷ്യൻ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്.
കാളങ്ങാലിയിലെ വസതിയിൽ സുഹൃത്തിനൊപ്പം വസിക്കുകയായിരുന്ന യുവതി ഇന്നലെയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സുഹൃത്തിന്റെ പക്കൽ നിന്നുള്ള മാനസികപീഡനം മൂലമാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് അഭ്യൂഹമുണ്ട്.
കോഴിക്കോട് സ്വദേശിയുമായി സാമൂഹ്യമാധ്യമങ്ങളിലുടെ പരിചയം സ്ഥാപിച്ച യുവതി, മൂന്ന് മാസം മുമ്പാണ് ഇയാളെ തേടി കേരളത്തിലെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.