ന്യൂഡൽഹി: മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസില്‍ രാഹുൽ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്.

കഴിഞ്ഞ കുറച്ചുനാളുകളായി രാഹുലിനെ വേട്ടയാടുകയാണ് കേന്ദ്രസർക്കാർ. ഇതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കമെന്നും കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.

കോടതി വിധിയെ നിയമപരമായി നേരിടുമെന്നും കോൺഗ്രസ് അറിയിച്ചു. ഗാന്ധിമാർ പേടിക്കാറില്ലെന്ന ടാഗും കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ നൽകിയിട്ടുണ്ട്.