വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ ബഹുനിലകെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിശാഖപട്ടണത്തെ കളക്ട്രേറ്റിനടുത്തുള്ള രാമജോഗിപേട്ടയിലാണ് സംഭവം.

ബുധനാഴ്ച രാത്രിയിലാണ് കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഛോട്ടു (27), സഹോദരങ്ങളായ സാകേതി അഞ്ജലി, ദുർഗ പ്രസാദ് എന്നിവരാണ് മരിച്ചത്. അഞ്ജലി പത്താംക്ലാസ് വിദ്യാർഥിനിയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.