ടാറ്റയുടെ വാണിജ്യ വാഹന വില ഉയരും
Thursday, March 23, 2023 2:32 AM IST
കൊച്ചി: ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വിലയിൽ ഏപ്രിൽ ഒന്നു മുതൽ 5 ശതമാനം വരെ വില വർധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബിഎസ് 6 ഘട്ടം -2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാനുള്ള ശ്രമങ്ങളുടെ ഫലമായാണ് വില വർധന. മോഡലും വേരിയന്റും അനുസരിച്ച് വർധന വ്യത്യാസപ്പെടുമെന്നും അധികൃതർ അറിയിച്ചു.