ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​രെ​ല്ലാ​വ​രും.

സോ​നെ​പു​ർ ജി​ല്ല​യി​ലെ ശാ​ര​ദാ​പ്പ​ള്ളി അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​രീ​ക്ഷ​യ്ക്ക് ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​നാ​യി സ്കൂ​ളി​ന്‍റെ പു​റ​ത്ത് നി​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ർ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ച​ത്. ‌

ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്‌​നാ​യി​ക് ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ത്തി​ന് മൂ​ന്ന് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക്ക് 50,000 രൂ​പ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.