യുക്രെയ്നിലെ സ്കൂളില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; നാല് പേര് കൊല്ലപ്പെട്ടു
Wednesday, March 22, 2023 3:54 PM IST
കീവ്: യുക്രെയ്ന് തലസ്ഥാനമായ കീവിന് സമീപമുള്ള സ്കൂളില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.
കീവിന് 80 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ട് നിലകള്‍ തകര്‍ന്നു.
അതേസമയം മരിച്ചത് കുട്ടികളാണോ എന്ന കാര്യം വ്യക്തമല്ല. മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് മടങ്ങിയതിന് പിന്നാലെയായിരുന്നു ആക്രമണം.