രാമനാട്ടുകരയിൽ ബസിടിച്ച് ഫാർമസി വിദ്യാർഥി മരിച്ചു
Wednesday, March 22, 2023 11:08 AM IST
കോഴിക്കോട്: രാമനാട്ടുകര യൂണിവേഴ്സിറ്റി റോഡ് ജംഗ്ഷനില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ ഫാർമസി വിദ്യാർഥി മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ എടത്തോൾ മുഹമ്മദ്കുട്ടിയുടെ മകൻ റാസി റോഷൻ (22) ആണ് മരിച്ചത്.
ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളജ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാത്രി 11.05-നാണ് അപകടം. നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോടു നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ബസാണ് ഇടിച്ചത്.