ലൈഫ് മിഷന് കേസ്: യു.വി.ജോസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു
Wednesday, March 22, 2023 10:06 AM IST
കൊച്ചി: ലൈഫ് മിഷന് അഴിമതി കേസില്‍ മുന്‍ സിഇഒ യു.വി. ജോസിനെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ജോസ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.
കേസിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനൊപ്പമിരുത്തി ഇന്ന് ചോദ്യം ചെയ്യും.
കഴിഞ്ഞയാഴ്ചയും രണ്ടു തവണയായി ജോസിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. സന്തോഷ് ഈപ്പനെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നാണ് ജോസ് മൊഴി നല്‍കിയിരിക്കുന്നത്.