കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടിക ബുധനാഴ്ച ഉണ്ടായേക്കും
Wednesday, March 22, 2023 9:31 AM IST
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. വിശേഷദിനമായ യുഗാദി നാളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 224ല്‍ 125 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാകും ബുധനാഴ്ച പ്രഖ്യാപിക്കുക.
മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ ഇക്കുറി രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാനാണ് സാധ്യത. കോലാറില്‍ നിന്നും വരുണയില്‍ നിന്നും അദ്ദേഹം ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോലാര്‍ നോക്കേണ്ടെന്നും വരുണയില്‍ നിന്ന് മത്സരിക്കാനുമാണ് സിദ്ധരാമയ്യയോട് എഐസിസി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയടക്കം കര്‍ണാടകയില്‍ എത്തിയിരുന്നു. യുവതീയുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനമെന്ന വാഗ്ദാനമടക്കം വമ്പന്‍ പ്രഖ്യാപനങ്ങളാണ് ഇക്കുറി കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.