വനിതാ ചാമ്പ്യൻസ് ലീഗ്: റോമയെ കീഴടക്കി ബാഴ്സലോണ
Wednesday, March 22, 2023 6:39 AM IST
റോം: യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ എഎസ് റോമയെ കീഴടക്കി ബാഴ്സലോണ. ക്വാർട്ടർ ഫൈനലിൽ ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ വനിതകളുടെ വിജയം.
34-ാം മിനിറ്റിൽ സൽമ പാരല്ലുലോ ആണ് ബാഴ്സയുടെ വിജയഗോൾ നേടി. മാർച്ച് 29ന് ക്യാമ്പ് നൗവിലാണ് രണ്ടാംപാദ ക്വാർട്ടർ ഫൈനൽ നടക്കുക.