60 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ടു സ്ത്രീകൾ അറസ്റ്റിൽ
Wednesday, March 22, 2023 3:52 AM IST
ഐസ്വാൾ: മിസോറാമിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടു സ്ത്രീകളെ ആസാം റൈഫിൾസ് അറസ്റ്റ് ചെയ്തു. സോപ്പ് പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ 120 ഗ്രാം ഹെറോയിനാണ് പിടികൂടിയത്.
ഐസ്വാളിലെ തീഖ് മേഖലയിൽ ആസാം റൈഫിൾസും സ്പെഷ്യൽ നാർക്കോട്ടിക് പോലീസ് സ്റ്റേഷൻ സിഐഡിയും (ക്രൈം) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടികൂടിയത്.
പിടിയിലായ സ്ത്രീകളിൽ ഒരാൾ മ്യാൻമർ പൗരനാണെന്ന് ആസാം റൈഫിൾസ് പറഞ്ഞു.