ഭൂചലനത്തിൽ ശാകാർപുരിൽ കെട്ടിടം ചെരിഞ്ഞതായി ഫയർഫോഴ്സ്
Tuesday, March 21, 2023 11:27 PM IST
ന്യൂഡൽഹി: ശക്തമായ ഭൂചലനത്തിൽ ഡൽഹി ശാകാർപുരിൽ കെട്ടിടം ചെരിഞ്ഞതായി റിപ്പോർട്ട്. ഡൽഹി ഫയർഫോഴ്സ് ആണ് ശാകാർപുരിൽ കെട്ടിടം ചെരിഞ്ഞതായി ഫോൺവിളി എത്തിയതായി അറിയിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. രാത്രി 10. 17 ന് ആയിരുന്നു ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഭ്ഗാനിസ്ഥാനായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.