ഫാരിസിന്റെ ബിനാമിയെന്ന് സംശയം; ഡിസിസി സെക്രട്ടറിയുടെ വീട്ടില്‍ ഇഡി
Tuesday, March 21, 2023 11:11 PM IST
തിരുവനന്തപുരം: ഡിസിസി സെക്രട്ടറിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
നാദിറയുടെ ഭര്‍ത്താവ് സുരേഷ് ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണെന്ന സംശയത്താലാണ് റെയ്ഡ്. വീട്ടില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തതായും സൂചനകളുണ്ട്. തിരുവനന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധന. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ പരിശോധന രാത്രി 8.30 വരെ നീണ്ടു.