തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ല്‍ ഒ​റ്റ​യാ​ന്‍ അ​രി​ക്കൊ​മ്പ​നെ പി​ടി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​നാ​ലി​ലും ശാ​ന്ത​ന്‍​പാ​റ​യി​ലും ശ​നി​യാ​ഴ്ച പൂ​ര്‍​ണ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചതായി ജില്ലാ ക​ള​ക്‌​ട​ർ ഷീബാ ജോര്‍ജ് അറിയിച്ചു. കോ​ട​നാട്ട് മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും.

മി​ഷ​ന്‍ അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​യ​മാ​യി ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​ന്‍ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​മെ​ന്നും ക​ള​ക്‌​ട​ർ അ​റി​യി​ച്ചു.

നേ​ര​ത്തെ, അ​രി​ക്കൊ​മ്പ​നെ ശ​നി​യാ​ഴ്ച മ​യ​ക്കു​വെ​ടി വ​ച്ച് ത​ള​യ്ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ദൗ​ത്യം ആ​രം​ഭി​ക്കു​ക. ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ 71 പേ​രു​ള്ള 11 ടീ​മി​നെ​യാ​ണ് നി​യോ​ഗി​ച്ച​ത്. ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച മോ​ക്ഡ്രി​ൽ സം​ഘ​ടി​പ്പി​ക്കും.