മുംബൈയില്‍ 70 കോടിയുടെ ഹെറോയിന്‍ പിടികൂടി; എത്യോപ്യന്‍ പൗരൻ കസ്റ്റഡിയില്‍
Tuesday, March 21, 2023 3:34 PM IST
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 70 കോടി രൂപ വില വരുന്ന ഹെറോയിനാണ് ഡിആര്‍ഐ സംഘം പിടികൂടിയത്.
സംഭവത്തില്‍ എത്യോപ്യന്‍ പൗരനാണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് ലഹരി മരുന്ന് വാങ്ങാനെത്തിയ നൈജീരിയന്‍ സ്വദേശിയെയും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
വിമാനത്താവളത്തിലെത്തിയ എത്യോപ്യന്‍ സ്വദേശിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ 9.97 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു. നൈജീരിയന്‍ സ്വദേശിക്ക് കൈമാറാനായി എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് നൈജീരിയന്‍ സ്വദേശിയയെും പിടികൂടുകയായിരുന്നു.
നൈജീരിയന്‍ സ്വദേശി താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൊക്കെയ്നും ഹെറോയിനും പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.