പ്രതിപക്ഷപ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഇന്നും പുറത്തുവിടാതെ സഭാ ടിവി
Tuesday, March 21, 2023 9:54 AM IST
തിരുവനന്തപുരം: സ്പീക്കര്‍ റൂളിംഗ് നടത്തിയിട്ടും നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാതെ സഭാ ടിവി. പാര്‍ലമെന്റിന് സമാനമായ രീതിയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ കൂടി സംപ്രേക്ഷണം ചെയ്യുമെന്ന് തിങ്കളാഴ്ചയാണ് സ്പീക്കര്‍ റൂളിംഗ് നടത്തിയത്.
ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കുമെന്നും സ്പീക്കര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് നിയമസഭ ആരംഭിച്ചപ്പോള്‍ മുതല്‍ അഞ്ച് എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹ സമരമാരംഭിച്ചിട്ടും പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളൊന്നും സഭാ ടിവി പുറത്തുവിട്ടിട്ടില്ല.
പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം റൂളിംഗിനെ സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.