സഭയ്ക്കുള്ളിലെ സത്യാഗ്രഹം; പ്രതിപക്ഷത്തിന്റേത് ശരിയായ നടപടിയല്ലെന്ന് സ്പീക്കര്‍
Tuesday, March 21, 2023 9:36 AM IST
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിന്റെ സത്യാഗ്രഹസമരത്തിനെതിരെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ഈ രീതി ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറെ അവഹേളിക്കുന്ന രീതിയില്‍ പ്രതിപക്ഷം സഭയ്ക്കുള്ളില്‍ സമാന്തരസഭയുണ്ടാക്കി. ഇതിന് പിന്നാലെ വീണ്ടും സഭാസമ്മേളനം നടത്തിക്കില്ല എന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.
പ്രതിപക്ഷനേതാവുള്പ്പെടെയുള്ളവര് ദീര്‍ഘകാലത്തെ പാര്‍ലമെന്ററി അനുഭവമുള്ളവരാണെന്നും അവർ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.