വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ
Monday, March 20, 2023 10:55 PM IST
കായംകുളം: ഭരണിക്കാവിൽ വയോധികനെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭരണിക്കാവ് ആറാം വാർഡിൽ ലക്ഷ്മി ഭവനത്തിൽ ഉത്തമനാണ് (70) മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകൻ ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം. അവിവാഹിതരായ മക്കൾ ഉദയകുമാർ(40), ഇല്യാസ്(35) എന്നിവർക്കൊപ്പമാണ് ഉത്തമൻ താമസിച്ചു വന്നത്. ഇരുവരും മദ്യത്തിന് അടിമകളായിരുന്നു. മദ്യലഹരിയിൽ ഇവർ പിതാവിനെ മർദിക്കുമായിരുന്നെന്നും പോലീസ് പറഞ്ഞു.
മരിച്ച ഉത്തമന്റെ നെഞ്ചിന് മുകളിൽ മുറിവുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണന്ന സംശയത്തിലാണ് മൂത്ത മകനായ ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഉത്തമന്റെ ഭാര്യ ചെങ്ങന്നൂരിൽ ഓർഫനേജിലാണ് കഴിയുന്നത്.