കുടുംബനാഥകൾക്ക് മാസം 1000 രൂപ; ജനങ്ങളെ കൈയിലെടുത്ത് സ്റ്റാലിൻ സർക്കാർ
വെബ് ഡെസ്ക്
Monday, March 20, 2023 3:38 PM IST
ചെന്നൈ: ജനപ്രിയ ബജറ്റുമായി തമിഴ്നാട് സർക്കാർ. കുടുംബനാഥകളായ വനിതകൾക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ചതാണ് ബജറ്റിലെ നിർണായക പ്രഖ്യാപനം. ഇതിനായി 7000 കോടി രൂപ വകയിരുത്തി. പദ്ധതി സെപ്റ്റംബർ 15 മുതൽ തുടങ്ങും.
സർക്കാർ ബസുകളിൽ നിലവിൽ സ്ത്രീകൾക്കടക്കമുള്ള സൗജന്യയാത്ര തുടരും. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ 2,391 കോടി രൂപ അനുവദിച്ചു.
സ്കൂൾ കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിക്കായി 500 കോടി, ഉന്നത വിദ്യാഭ്യാസമേഖലക്ക് 7000 കോടി, ആരോഗ്യ മേഖലയ്ക്കായി 18,661 കോടി എന്നിവയും പ്രഖ്യാപിച്ചു. സ്ഥലം വാങ്ങുന്നതിനുള്ള നികുതി നാലിൽ നിന്ന് ഒരു ശതമാനമാക്കി കുറച്ചിട്ടുണ്ട്.