രോഹിത് ശർമ്മ നായകനായി തിരിച്ചെത്തി
Saturday, March 18, 2023 5:49 PM IST
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ്മ നായകനായി തിരിച്ചെത്തും. വിശാഖപട്ടണത്ത് ഞായറാഴ്ചയാണ് മത്സരം. കുടുംബ ആവശ്യത്തിനായാണ് ആദ്യ മത്സരം ഉപേക്ഷിച്ച് രോഹിത് കളം വിട്ടത്.
രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ ആദ്യ മത്സരത്തിൽ നയിച്ചത്. അഞ്ച് വിക്കറ്റിന് ഇന്ത്യ മത്സരം വിജയിക്കുകയും ചെയ്തിരുന്നു.
വിശാഖപട്ടണത്ത് രോഹിത് തിരിച്ചെത്തുന്നതോടെ ഇഷാൻ കിഷന് പുറത്താവും. ഗില്‍- രോഹിത് സഖ്യം ഓപ്പണ്‍ ചെയ്യും.