തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരായ സച്ചിൻ ദേവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പൊട്ടൽ ഇല്ലാത്ത കൈയിലാണ് രമ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതെന്നാണ് ഗോവിന്ദന്‍റെ പരിഹാസം.

രമയുടെ കൈയിൽ പൊട്ടലുണ്ടോ ഇല്ലയോയെന്ന് പരിശോധിക്കാൻ ആധുനിക സംവിധാനങ്ങളുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. നിയമസഭ കൂടണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. കലാപം സൃഷ്ടിക്കാനാണ് അവരുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സ​ച്ചി​ൻ​ ദേ​വ് എം​എ​ൽ​എ​ക്കെ​തി​രേ കെ.കെ. രമ പ​രാ​തി ന​ൽ​കി. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ​ക്കും സൈ​ബ​ർ സെ​ല്ലി​നു​മാ​ണ് ​ര​മ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ ര​മ​യു​ടെ പ​രി​ക്ക് വ്യാ​ജ​മാ​ണെ​ന്ന് സ​ച്ചി​ൻ​ദേ​വ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​ത​മാ​ണ് പ​രാ​തി.