വില്യംസണിനും നിക്കോള്‍സിനും ഡബിൾ; കിവീസിന് കൂറ്റൻ സ്കോർ
Saturday, March 18, 2023 11:23 AM IST
വെല്ലിംഗ്ടണ്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്കോര്‍. ഇരട്ട സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസൺ(215), ഹെന്റി നിക്കോള്‍സ്(200*) എന്നിവരുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 580 റണ്‍സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു.
മൂന്നാം വിക്കറ്റില്‍ 363 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക രണ്ടാം ദിനം കളി നിർത്തുന്പോൾ 26ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്.
രണ്ട് മത്സര പരന്പരയിൽ ന്യൂസിലന്‍ഡ് 1-0ന് മുന്നിലാണ്.