സ്വർണ വില സർവകാല റിക്കാർഡിൽ
Friday, March 17, 2023 1:21 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ ഉയരങ്ങൾ കീഴടക്കി മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്.
ഇതോടെ ചരിത്രത്തിൽ ആദ്യമായി പവന് വില 43,000 കടന്നു. ഗ്രാമിന് 5,380 രൂപയിലും പവന് 43,040 രൂപയിലുമാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
ഫെബ്രുവരി രണ്ടിന് പവന് 42,880 രൂപ രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. സ്വർണം സുരക്ഷിത നിക്ഷേപമായി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.