അനധികൃത ഡീസൽ കടത്ത്; ധർമ്മടത്ത് രണ്ട് പേർ അറസ്റ്റിൽ
Friday, March 17, 2023 3:30 PM IST
കണ്ണൂർ: ധർമ്മടത്ത് 1200 ലിറ്റർ ഡീസൽ അനധികൃതമായി കടത്തിയ രണ്ട് പേർ അറസ്റ്റിൽ. പെരളശേരി സ്വദേശി ടി.സന്തോഷ്, ചാല സ്വദേശി ഷംസുദീൻ എന്നിവരെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്.
മാഹിയിൽ നിന്നാണ് പ്രതികൾ ഡീസൽ കടത്തിയത്.