ജൂലിയൻ അൽവാരസ് 2028 വരെ സിറ്റി വിടില്ല
Friday, March 17, 2023 5:55 AM IST
ലണ്ടൻ: അർജന്റൈൻ സ്ട്രൈക്കർ ജൂലിയൻ അൽവാരസുമായുള്ള കരാർ നീട്ടി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. 23-കാരനായ താരം 2028 വരെ സിറ്റിയിൽ തുടരുമെന്ന് ക്ലബ് അറിയിച്ചു.
ലോകകപ്പിലെ മിന്നും പ്രകടനം കൊണ്ട് ആരാധകരുടെ മനംകവർന്ന അൽവാരസിനെ 2023 ജനുവരിയിലാണ് സിറ്റി സ്വന്തമാക്കിയത്. റിവർ പ്ലേറ്റ് താരമായിരുന്ന അൽവാരസിനെ 19 മില്യൺ ഡോളർ പ്രതിവർഷ വേതനം വാഗ്ദാനം ചെയ്താണ് സിറ്റി റാഞ്ചിയത്.
അഞ്ചര വർഷം കാലാവധിയുള്ള കരാറിൽ സിറ്റിയിലെത്തിയ താരം 33 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്.