ലൈഫ് മിഷന് കേസ്: സിബിഐയ്ക്ക് രേഖകള്‍ കൈമാറി അനില്‍ അക്കര
Friday, March 17, 2023 5:56 AM IST
കൊച്ചി: ലൈഫ്മിഷന് കേസുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് രേഖകള്‍ കൈമാറി കോൺഗ്രസ് നേതാവ് അനില്‍ അക്കര. വടക്കഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്.
കേസില്‍ ഇഡി അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കുന്ന പശ്ചാത്തലത്തിലാണ് അനിലിന്റെ നീക്കം.
ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിനു പിന്നാലെ അനില്‍ അക്കര രേഖകള്‍ കൈമാറിയിരിക്കുന്നത്.