കോക്പിറ്റിൽ ഹോളി ആഘോഷം; പൈലറ്റുമാർക്കെതിരെ നടപടി
Thursday, March 16, 2023 10:38 PM IST
ന്യൂഡൽഹി: വിമാനത്തിൽ ഡ്യൂട്ടിക്കിടെ കോക്പിറ്റിൽ ഹോളി ആഘോഷിച്ച പൈലറ്റുമാർക്കെതിരെ നടപടി. ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം നടന്നത്. രണ്ട് പൈലറ്റുമാർക്കെതിരെയാണ് ഇന്ത്യൻ എയർലൈൻ സ്പൈസ്ജെറ്റ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഫ്ലൈറ്റ് ഡെക്കിന്റെ സെന്റർ കൺസോളിനു മുകളിൽ ഇരുവരും ഒരു കപ്പ് കാപ്പി വയ്ക്കുകയും പലഹാരം കഴിക്കുകയുമായിരുന്നു. ഇരുവരേയും ജോലിയിൽ നിന്ന് ഒഴിവാക്കി.