രാഷ്ട്രപതി ഇന്ന് കേരളത്തിൽ
Thursday, March 16, 2023 7:21 AM IST
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിലെത്തും. നാവികസേനയുടെ ആയുധപരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളർ അവാർഡ് രാഷ്ട്രപതി സമ്മാനിക്കും. ഒപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും.
ഉച്ചയ്ക്ക് 1.35ന് നെടുമ്പാശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. 4.30ന് ഫോർട്ട്കൊച്ചിയിൽ ഐഎൻഎസ് ദ്രോണാചാര്യയിലാണ് പ്രസിഡന്റ്സ് കളർ അവാർഡ് ചടങ്ങ്.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നുച്ചയ്ക്ക് ഒന്നു മുതൽ വൈകുന്നേരം ആറുവരെ കൊച്ചി നഗരത്തിലും പശ്ചിമകൊച്ചിയിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.