വിജേഷിന്റെ ഭീഷണി; വീണ്ടും സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കും
Wednesday, March 15, 2023 11:14 PM IST
ബംഗളൂരു: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി കർണാടക പോലീസ് വീണ്ടും രേഖപ്പെടുത്തും. വ്യാഴാഴ്ച സ്വപ്നയോട് നേരിട്ടെത്താൻ കർണാടക പോലീസ് നിർദേശിച്ചു. മൊഴിയെടുക്കുക വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ.
സ്വർണക്കടത്തു കേസിൽ കോടതിയിൽ കൊടുത്ത മൊഴി തിരുത്താൻ പണം വാഗ്ദാനം ചെയ്തെന്നും വഴങ്ങിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നു വിജേഷ് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് സ്വപ്ന നൽകിയ പരാതിയിലാണ് നടപടി.
സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായെന്ന ആരോപണം ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്ന ഉന്നയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് വിജേഷ് പിള്ളയെ തന്റെ അടുത്തേയ്ക്ക് അയച്ചതെന്നും സ്വപ്ന ആരോപിച്ചിരുന്നു.