പാ​ല​ക്കാ​ട്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​ടി. ബ​ൽ​റാം. മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ സ്വ​പ്ന സു​രേ​ഷ് ഉ‍​യ​ർ​ത്തു​ന്ന ആ​രോ​പ‌​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​ "മൊയ്ന്ത്' ആണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ന​ട്ടെ​ല്ല് പ​രി​ശോ​ധി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​തെ​ന്ന് ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സതീശന്‍റെ ന​ട്ടെ​ല്ല് വാ​ഴ​പ്പി​ണ്ടി​യാ​യെ​ന്ന് റി​യാ​സ് നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​തി​ന് മ​റു​പ‌​ടി​യാ​യി ആ​ണ് ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ട​ത്.