വിദ്യാർഥിനികളെ മോശമായി സ്പർശിച്ചു; പ്രധാനാധ്യാപകൻ അറസ്റ്റിൽ
Wednesday, March 15, 2023 5:59 AM IST
ജയ്പുർ: വിദ്യാർഥിനികളെ മോശമായി സ്പർശിച്ചതിന് സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാനിലാണ് സംഭവം.
നാല് വിദ്യാർഥികൾ മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഭഗ്വാൻ സിംഗ് രജ്പത്(50) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ജോഥ്പുരിനടുത്തുള്ള രാംനഗർ സർക്കാർ അപ്പർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനെതിരെ വിദ്യാർഥിനികളും അവരുടെ രക്ഷിതാക്കളും പരാതി നൽകിയിരുന്നു. പ്രധാനാധ്യാപകൻ തങ്ങളെ മോശമായി സ്പർശിക്കുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി.