ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച മരുന്നുകൾ പിടികൂടി
Tuesday, March 14, 2023 9:36 PM IST
ഷില്ലോംഗ്: മേഘാലയയിൽ ബംഗ്ലാദേശ് അതിർത്തിക്ക് സമീപത്ത് നിന്ന് 11.8 ലക്ഷം രൂപ മൂല്യമുള്ള മരുന്നുകൾ പിടികൂടി. ഗസുവാപര മേഖലയിലെ വനപ്രദേശത്ത് കുഴിച്ചിട്ട നിലയിലാണ് മരുന്നുശേഖരം കണ്ടെത്തിയത്.
ബംഗ്ലാദേശിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന മരുന്നുകളാണ് പിടികൂടിയത്. അതിർത്തി രക്ഷാസേന തിങ്കളാഴ്ച വൈകിട്ട് നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ടാബ്ലെറ്റുകൾ വിശദ പരിശോധനയ്ക്കായി കസ്റ്റംസിന് കൈമാറി.