സ്വർണ വില മുന്നോട്ട്
Monday, March 13, 2023 1:36 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 ഇന്ന് രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,245 രൂപയും പവന് 41,960 രൂപയുമായി. മാർച്ച് മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
തുടർച്ചയായ മൂന്നാം വ്യാപാരദിനമാണ് ആഭ്യന്തര വിപണിയിൽ വില വർധനവ് ഉണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 1,240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.