ആരുമായും സഖ്യത്തിനില്ലെന്ന് ജനസേന പാർട്ടി
Sunday, March 12, 2023 9:22 PM IST
അമരാവതി: ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്ക് ദേശം പാർട്ടിയുമായി(ടിഡിപി) രഹസ്യ സഖ്യത്തിൽ ഏർപ്പെടുമെന്ന വാർത്തകൾ നിഷേധിച്ച് നടനും ജനസേന പാർട്ടി തലവനുമായ പവൻ കല്യാൺ.
ടിഡിപിയുമായി 20 സീറ്റുകളിൽ ജനസേന രഹസ്യധാരണയിൽ എത്തിയെന്നും ഇതിനായി ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി 1,000 കോടി രൂപയുടെ കരാറിൽ താൻ ഏർപ്പെട്ടുവെന്നുമുള്ള വാർത്തകൾ "പവർസ്റ്റാർ' നിഷേധിച്ചു.
കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോയ ചരിത്രമാണ് ജനസേനയ്ക്ക് ഉള്ളതെന്നും അപ്പോഴൊന്നും നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും കല്യാൺ പറഞ്ഞു.
25 വർഷത്തെ പദ്ധതി തയാറാക്കി മുന്നോട്ട് പോകുന്ന പാർട്ടിയാണ് ജനസേന. 2019-ലെ തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റങ്കെിലും തന്റെ നിലപാടിൽ മാറ്റം വന്നിട്ടില്ല. താൻ കൂടി ഉൾപ്പെടുന്ന കപു സമുദായം പുരോഗതി അർഹിക്കുന്നുണ്ടെന്നും ഇതിനായി പരിശ്രമിക്കുമെന്നും കല്യാൺ കൂട്ടിച്ചേർത്തു.