യുപിയിൽ വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞുങ്ങൾ ഉൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം
Sunday, March 12, 2023 4:10 PM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ദമ്പതികളും മക്കളും ഉള്‍പ്പടെ അഞ്ച് പേര് മരിച്ചു. കാണ്‍പുരിലെ ഹരാമൗ ഗ്രാമത്തിലാണ് സംഭവം.
സതിഷ്(27), ഭാര്യ കാജള്‍(24), മക്കളായ സണ്ണി(ഏഴ്), സന്ദീപ്, മകള്‍ ഗുഡിയ(രണ്ട്) എന്നിവരാണ് മരിച്ചത്. മറ്റൊരു യുവതിക്ക് പരിക്കേറ്റു. ഷോര്‍ട്ട്സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് വീടിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഖേദം രേഖപ്പെടുത്തി. പരിക്കേറ്റയാള്‍ക്ക് കൃത്യമായ ചികിത്സനല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.