മും​ബൈ: എ​യ​ർഇ​ന്ത്യ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ശു​ചി​മു​റി‌​യി​ൽ പു​ക​വ​ലി​ക്കു​ക​യും ചെ​യ്ത യു​എ​സ് പൗ​ര​നെ​തി​രെ കേ​സ്. ല​ണ്ട​നി​ൽ നി​ന്നും മും​ബൈ‌​യി​ലേ​ക്ക് വ​ന്ന വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

37 കാ​ര​നാ​യ ര​മാ​കാ​ന്തി​നെ​തി​രെ മും​ബൈ സ​ഹാ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​ണെ​ങ്കി​ലും യു​എ​സ് പൗ​ര​നാ​ണ്. കൂ​ടാ​തെ യു​എ​സ് പാ​സ്‌​പോ​ർ​ട്ടും കൈ​വ​ശ​മു​ണ്ട്.

പ്ര​തി മ​ദ്യ​പി​ച്ചി​രു​ന്നോ എ​ന്ന​റി​യാ​ൻ പ്ര​തി​യു​ടെ സാ​മ്പി​ൾ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.