ഹിമാചലിൽ വിഷപഴം കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത
Saturday, March 11, 2023 2:14 PM IST
ഉന: ഹിമാചൽപ്രദേശിൽ വിഷപഴം കഴിച്ച 12 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത. ഉന ജില്ലയിലെ ലാൽസിംഗി ഗ്രാമത്തിലാണ് സംഭവം. അതിഥി തൊഴിലാളികളുടെ മക്കളാണ് പഴം കഴിച്ചത്. ഛർദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാതാപിതാക്കൾ ജോലിക്ക് പോയ സമയം സമീപത്തെ വനപ്രദേശത്ത് പോയ മൂന്നിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പഴം കഴിച്ചത്.
ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടികളുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്നും നിലവിൽ ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉന പോലീസ് അന്വേഷണം ആരംഭിച്ചു.