സൗദിയുടെ ബജറ്റ് മിച്ചം 103.9 ബില്യൺ റിയാൽ
Saturday, March 11, 2023 10:14 AM IST
ജിദ്ദ: കഴിഞ്ഞ സാമ്പത്തിക വർഷത്തെ സൗദി അറേബ്യയുടെ ബജറ്റ് മിച്ചം 103.9 ബില്യൺ (27.68 ബില്യൺ ഡോളർ). എണ്ണ വരുമാനത്തില്‍ 52 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതാണ് ഗുണകരമായതെന്ന് ധനകാര്യമന്ത്രാലയം പുറത്തുവിട്ട സാമ്പത്തികവലോകന റിപ്പോര്‍ട്ടിൽ പറയുന്നു.
1.27 ട്രില്യണ്‍ റിയാല്‍ വരുമാനം നേടിയ ബജറ്റില്‍ 1.16 ട്രില്യണ്‍ റിയാലാണ് ചെലവ് രേഖപ്പെടുത്തിയത്. എണ്ണ വരുമാനം 52ശതമാനം തോതില്‍ വര്‍ധിച്ച് 857 ബില്യണ്‍ റിയാലിലെത്തി. എണ്ണ ഇതര ഉല്പന്നങ്ങളുടെ വരുമാനം 411 ബില്യണ്‍ റിയാലായി ഉയര്‍ന്നു.
ജീവനക്കാരുടെ വേതന നഷ്ടപരിഹാര ഇനത്തിലാണ് ഏറ്റവും കൂടുതല്‍ ചെലവ് രേഖപ്പെടുത്തിയത്. 513 ബില്യണ്‍ റിയാല്‍.