കർണാടക: ബൊമ്മെ ബിജെപിയുടെ പ്രചാരണ സമിതി ചെയർമാൻ
Saturday, March 11, 2023 10:15 AM IST
ന്യൂഡൽഹി: കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും കൺവീനറായ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയെയും ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.
കർണാടകയിലെ രണ്ടു പ്രമുഖ സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളിലെ നേതാക്കളാണ് ബൊമ്മെയും കരന്ദലാജെയും. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പ്രചാരണ സമിതി അംഗമാക്കി.